Sunday, December 14, 2025

ഉറങ്ങി കിടക്കുന്നവർക്ക് മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി; 15 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ട്രക്ക് അപകടത്തില്‍ 15 മരണം. റോഡരികില്‍ ഉറങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പുലര്‍ച്ചെ കോസമ്പ ഗ്രാമത്തിന് സമീപമാണ് ദാരുണമായ സംഭവമുണ്ടായത്.

കിം-മാണ്ഡവി റോഡില്‍ ഉറങ്ങികിടന്ന രാജസ്ഥാന്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക്ക് പാഞ്ഞ് കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ വാഹനമോടിച്ച ഡ്രൈവര്‍ക്ക് കനത്ത മഞ്ഞു വീഴ്ച കാരണം സംഭവിച്ച അപകടമാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Related Articles

Latest Articles