സിയോൾ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിന് പിന്നാലെ യുഎസിലെ പ്രത്യേക സ്ഥാനപതി ഉള്‍പ്പെടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മരണശിക്ഷ നടപ്പാക്കി. ഒരു ദക്ഷിണകൊറിയൻ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹാനോയ് ഉച്ചകോടിയുടെ ഒരുക്കങ്ങൾ നടത്തി, കിമ്മിനൊപ്പം സ്വകാര്യ ട്രെയിനിൽ സഞ്ചരിച്ച കിം ഹ്യോക് ചോൽ ഉൾപ്പെടെയുള്ളവരെയാണ് കിം നിർദാക്ഷിണ്യം കൊന്നു തള്ളിയത്.
നേതാവിനെ വഞ്ചിച്ചെന്ന വകുപ്പ് ഉൾപ്പെടുത്തിയാണ് കിമ്മിന്റെ ഫയറിങ് സ്ക്വാഡ് ഉന്നത ഉദ്യോഗസ്ഥരുടെ ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ മാർച്ചിൽ മിറിം വിമാനത്താവളത്തിൽ വച്ചാണ് കിം ഹ്യോക് ചോലിനെയും നാല് വിദേശകാര്യ ഉദ്യോഗസ്ഥരെയും വധിച്ചത്. കിം ഹ്യോക് ചോലിനൊപ്പം കൊല്ലപ്പെട്ട മറ്റു നാല് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സംഭവത്തിൽ പ്രതികരിക്കാൻ ദക്ഷിണ കൊറിയയിലെ ഐക്യ മന്ത്രാലയം തയാറായിട്ടില്ല. ഉച്ചകോടിക്കിടെ ഒരു തെറ്റു സംഭവിച്ചതിന്റെ പേരിൽ കിമ്മിന്റെ ദ്വിഭാഷി ഷിൻ ഹെ യോങ്ങിനെ ജയിലിലടച്ചതായും വിവരമുണ്ട്. കരാറിനില്ലെന്നു യുഎസ് പ്രസിഡന്റ് അറിയിച്ചപ്പോൾ കിമ്മിന്റെ പുതിയ നിർദേശം പരിഭാഷപ്പെടുത്താൻ അവർക്കു സാധിച്ചില്ലെന്നതാണു കുറ്റം.
തീരുമാനമൊന്നുമാകാതെയാണു വിയറ്റ്നാമിൽ നടന്ന ഉച്ചകോടിയിൽ കിമ്മും ട്രംപും പിരിഞ്ഞത്. ഉച്ചകോടിക്കുശേഷം ഉത്തരകൊറിയ രണ്ട് മിസൈൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…