ട്രെന്റ്ബ്രിജ്: ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ പാകിസ്താന് നാണംകെട്ട തുടക്കം. ആദ്യം ബാറ്റ് ചെയ്ത പാക് ടീം 105 റൺസിന് ഓൾഔട്ടായി. ട്വന്‍റി 20 മൽസരത്തെ അനുസ്മരിപ്പിച്ച മൽസരത്തിൽ വെറും 21.4 ഓവറിൽ മാത്രമാണ് പാകിസ്ഥാന് ക്രീസിൽ നിൽക്കാനായത്.വിൻഡീസിന്റെ ഷോട്ട് ബോളുകളെ പ്രതിരോധിക്കാനാകാതെ പതറിയ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് ട്രെന്റ് ബ്രിഡ്ജില്‍ കണ്ടത്.
22 റൺസ് വീതം നേടിയ ഫഖർ സമാനും ബാബർ അസമുമാണ് പാകിസ്താന്‍റെ ടോപ് സ്കോറർമാർ. 5.4 ഓവറിൽ നാലു വിക്കറ്റ് വീഴ്ത്തിയ ഒഷെയ്ൻ തോമസാണ് പാകിസ്താനെ തകർത്തത്. ഹോൾഡർ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റും റസൽ മൂന്നോവറിൽ രണ്ട് വിക്കറ്റും വീഴ്ത്തി.സമാന്‍ 16 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതവും അസം 33 പന്തില്‍ രണ്ടു ബൗണ്ടറി സഹിതവുമാണ് 22 റണ്‍സ് നേടിയത്. ഇവരടക്കം നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. മുഹമ്മദ് ഹഫീഫ് 24 പന്തില്‍ 14 രണ്‍സും വഹാബ് റിയാസ് 11 പന്തില്‍ 18 റണ്‍സും നേടി.
ഇമാം ഉള്‍ ഹഖ് (11 പന്തില്‍ രണ്ട്), ഹാരിസ് സൊഹൈല്‍ (11 പന്തില്‍ എട്ട്), സര്‍ഫറാസ് അഹമ്മദ് (12 പന്തില്‍ എട്ട്), ഇമാദ് വസിം (മൂന്നു പന്തില്‍ ഒന്ന്), ഷതാബ് ഖാന്‍ (പൂജ്യം), ഹസന്‍ അലി (ഒന്ന്) എന്നിവര്‍ കളിയിൽ തീര്‍ത്തും നിറംമങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജേസണ്‍ ഹോല്‍ഡറും രണ്ടു വിക്കറ്റ് വീഴ്ത്തിയ ആന്ദ്രെ റസലും ഒരു വിക്കറ്റ് സ്വന്തമാക്കിയ ഷെല്‍ഡന്‍ കോട്രലും ചേര്‍ന്നതോടെ പാകിസ്താന്റെ പോരാട്ടം 105ല്‍ അവസാനിച്ചു. നേരത്തെ, ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…