kim-jong-un
ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയെ സ്വാന്തമാക്കാനാണ് ഉത്തരകൊറിയ ശ്രമിക്കുന്നതെന്ന്
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയയുടെ പുതിയ ഹ്വാസോങ്17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷണം നടത്തുകയും ആണവായുധങ്ങള്‍ ഉപയോഗിച്ച് യുഎസ് ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിന് ശേഷമാണ് കിമ്മിന്റെ ഇത്തരത്തിലെ പ്രഖ്യാപനം.
‘ലോകത്തെ ഏറ്റവും വലിയ ആണവശക്തിയായി ഉത്തരകൊറിയ വളരുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസും പരമാധികാരവും സംരക്ഷിക്കും. ലോകത്തിലെ ഏറ്റവും വലിയ തന്ത്രപരമായ ശക്തിയെ സ്വന്തമാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഈ നൂറ്റാണ്ടില്‍ അത്ഭുതപൂര്‍വമായ സമ്പൂര്‍ണ ശക്തിയാവും’ കിം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും ശക്തമായ തന്ത്രപ്രധാന ആയുധം എന്നാണ് ഹ്വാസോങ്17നെ കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. ഏറ്റവും ശക്തമായ സൈന്യത്തെ സൃഷ്ടിക്കാനുള്ള ഉത്തരകൊറിയയുടെ ദൃഢനിശ്ചയമാണ് ഹ്വാസോങ്17ലൂടെ സാധ്യമായത്. ബാലിസ്റ്റിക് മിസൈലുകളില്‍ ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയുടെ വികസനത്തില്‍ ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ വലിയ കുതിച്ചുചാട്ടം നടത്തിയെന്നും കിം പറഞ്ഞു.
മിസൈല്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം കിം ഫോട്ടോയ്ക്കും പോസ് ചെയ്തുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ഹ്വാസോങ് 17 വികസിപ്പിക്കുന്ന സമയത്ത് കിം തങ്ങളെ ഓരോ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം പഠിപ്പിച്ചുവെന്നായിരുന്നു ശാസ്ത്രജ്ഞമാർ നൽകിയ പ്രതികരണം.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…