Sunday, December 21, 2025

എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാം ശരിയാക്കി: 3500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നതായി കിറ്റെക്‌സ് എം.ഡി സാബു ജേക്കബ്

കൊച്ചി: കേരളത്തില്‍ ആരംഭിക്കാനിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി കിറ്റക്‌സ് ഗ്രൂപ്പ്. സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്ന പരിശോധനാ നടപടികളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കിറ്റക്‌സ് ഗ്രൂപ്പ് എം.ഡി സാബുജേക്കബ്ബ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കുകളും തുടങ്ങാനായിരുന്നു കിറ്റക്‌സ് ഗ്രൂപ്പ് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. പതിനൊന്ന് തവണയാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാര്‍ തങ്ങളുടെ ഓഫീസില്‍ പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായി പരിശോധന നടത്തി ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സാബു ജേക്കബ്ബ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് കിറ്റക്‌സ് കരാര്‍ ഒപ്പിട്ടത്. നിക്ഷേപക സംഗമത്തിലെ ഏറ്റവും
ബ്രഹത്തായ പദ്ധതി കിറ്റക്‌സിന്റേതായിരുന്നു. എന്നാല്‍ ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായും കോണ്‍ഗ്രസ് നേതാക്കളുമായും
ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം കിറ്റക്‌സ് സര്‍ക്കരിനെതിരെയും പി.ടി.തോമസ് എം.എല്‍.എക്കെതിരെയും രംഗത്ത് എത്തിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles