Kerala

‘ശരിക്കും അത് പറയാൻപാടില്ലാത്തതാണ്’; കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം തെറ്റെന്ന് ഇ കെ വിജയൻ; ചെയറിലെ സംഭാഷണം പുറത്ത്‌

കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം തെറ്റെന്ന് ഇ കെ വിജയൻ. വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് സംഭവ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇകെ വിജയന്‍ അഭിപ്രായപ്പെടുന്ന വീഡിയോ ആണ് പുറത്തായത്. സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയോടാണ് സിപിഐ എംഎല്‍എ ആയ ഇകെ വിജയന്‍ ഇക്കാര്യം പറഞ്ഞത്.

സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നതിനിടയിലാണ് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരന്‍ നായരെ അടുത്തേക്ക് വിളിച്ച് ഇകെ വിജയന്‍ കാര്യങ്ങള്‍ തിരക്കിയത്. ഇരുവരും തമ്മിലുള്ള ഈ രഹസ്യ സംഭാഷണം സഭാ ടിവി തത്സമയം സംപ്രേക്ഷണം ചെയ്യുകയായിരുന്നു.

ഒരു മിനിറ്റ് എന്നുപറഞ്ഞിട്ടാണ് പ്രൈവറ്റ് സെക്രട്ടറിയെ ഇകെ വിജയന്‍ അടുത്തേക്ക് വിളിക്കുന്നത്. ‘ശരിക്കും പറഞ്ഞാല്‍ ഇത് പറയാന്‍ പാടില്ലാത്തതാണ്. എന്താ ചെയ്യേണ്ടത്. സ്പീക്കര്‍ വരുമോ’ എന്നാണ് ഇ കെ ചോദിക്കുന്നത്. സ്പീക്കര്‍ വരുമെന്നും പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരോട് സീറ്റിലേക്ക് പോകാന്‍ പറയെന്നും പ്രൈവറ്റ് സെക്രട്ടറി ഇകെ വിജയനോട് പറയുന്നതും വിഡോയോയില്‍ കേള്‍ക്കാം.

വിവാദം കത്തിനിൽക്കുന്ന സമയത്താണ് സഭയെ നിയന്ത്രിച്ചിരുന്ന ഇകെ വിജയന്‍ മണിയെ തള്ളിപ്പറയുന്ന വീഡിയോ പുറത്തുവന്നത്. ചെയര്‍ നിയന്ത്രിച്ചിരുന്ന വ്യക്തിക്ക് എംഎം മണി പറഞ്ഞത് മോശം പരാമര്‍ശമാണെന്ന് ബോധ്യമുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വീഡിയോ വ്യക്തമാക്കുന്നത്.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

11 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

11 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

12 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

20 hours ago