അഷ്ടഐശ്വര്യ പ്രദമായ ജീവിതം എന്നത് ഒരു ഭാഗ്യമാണ്. ‘ആയുരാരോഗ്യ അഭിവൃദ്ധി പുത്രപൗത്ര ധന കനക വിജയ ശാന്തി കീര്‍ത്തി’ എന്നതാണ് അഷ്ട ഐശ്വര്യം. അതായത് ആരോഗ്യം, ധനം, ഐശ്വര്യം, സാന്താനം, വിജയം, ദീര്‍ഘായുസ്, കീര്‍ത്തി, മന:സമാധനം എന്നിങ്ങനെ എട്ട് സൗഭാഗ്യങ്ങളെയാണ് അഷ്ട ഐശ്വര്യം എന്ന് പറയുന്നത്. ഈ എട്ട് സൗഭാഗ്യങ്ങളുടെയും യോഗമില്ലായ്മയെയാണ് അഷ്ട ദുഃഖമെന്നും അഷ്ട ദാരിദ്രമെന്നുമൊക്കെ പറയുന്നത്.അഷ്ട ദുഃഖങ്ങള്‍ അകലാനും അഷ്ട ഐശ്വര്യങ്ങള്‍ പ്രദാനമാകാനും പരമശിവനെ പ്രീതിപ്പെടുത്തിയാല്‍ മതി.
ബ്രഹ്‌മമുരാരിസുരാര്‍ച്ചിതലിംഗം
നിര്‍മ്മലഭാസിതശോഭിത ലിംഗം
ജന്മജദു:ഖവിനാശകലിംഗം
തത് പ്രണമാമി സദാശിവലിംഗം
ദേവമുനിപ്രവരാര്‍ച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദര്‍പ്പവിനാശകലിംഗം
തത് പ്രണമാമി സദാശിവലിംഗം
സര്‍വസുഗന്ധ സുലേപിതലിംഗം
ബുദ്ധിവിവര്‍ദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിതലിംഗം
തത് പ്രണമാമി സദാശിവലിംഗം
കനകമഹാമണിഭൂഷിതലിംഗം
ഫണിപതിവേഷ്ടിതശോഭിതലിംഗം
ദക്ഷസുയജ്ഞ വിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം
കുങ്കുമചന്ദന ലേപിതലിംഗം
പങ്കജഹാരസുശോഭിതലിംഗം
സഞ്ചിതപാപവിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം
ദേവഗണാര്‍ച്ചിത പൂജിതലിംഗം
ഭാവൈര്‍ ഭക്തിഭിരേവ ച ലിംഗം
ദിനകരകോടി പ്രഭാകരലിംഗം
തത് പ്രണമാമി സദാശിവലിംഗം
അഷ്ടദളോപരി വേഷ്ടിതലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്രവിനാശിത ലിംഗം
തത്പ്രണമാമി സദാശിവലിംഗം
സുരഗുരുസുരവര പൂജിതലിംഗം
സുരവനപുഷ്പ സുരാര്‍ച്ചിതലിംഗം
പരാത്പരം പരമാത്മകലിംഗം
തത് പ്രണമാമി സദാശിവലിംഗം
ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവസന്നിധൗ
ശിവലോകമവാപ്നോതി
ശിവേന സഹ മോദതേ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…