Sunday, May 5, 2024
spot_img

അഷ്ടഐശ്വര്യ പ്രദമായ ജീവിതത്തിന് ജപിക്കാം ലിംഗാഷ്ടകം ; മന്ത്രം അറിഞ്ഞ് ചൊല്ലൂ

അഷ്ടഐശ്വര്യ പ്രദമായ ജീവിതം എന്നത് ഒരു ഭാഗ്യമാണ്. ‘ആയുരാരോഗ്യ അഭിവൃദ്ധി പുത്രപൗത്ര ധന കനക വിജയ ശാന്തി കീര്‍ത്തി’ എന്നതാണ് അഷ്ട ഐശ്വര്യം. അതായത് ആരോഗ്യം, ധനം, ഐശ്വര്യം, സാന്താനം, വിജയം, ദീര്‍ഘായുസ്, കീര്‍ത്തി, മന:സമാധനം എന്നിങ്ങനെ എട്ട് സൗഭാഗ്യങ്ങളെയാണ് അഷ്ട ഐശ്വര്യം എന്ന് പറയുന്നത്. ഈ എട്ട് സൗഭാഗ്യങ്ങളുടെയും യോഗമില്ലായ്മയെയാണ് അഷ്ട ദുഃഖമെന്നും അഷ്ട ദാരിദ്രമെന്നുമൊക്കെ പറയുന്നത്.അഷ്ട ദുഃഖങ്ങള്‍ അകലാനും അഷ്ട ഐശ്വര്യങ്ങള്‍ പ്രദാനമാകാനും പരമശിവനെ പ്രീതിപ്പെടുത്തിയാല്‍ മതി.

ബ്രഹ്‌മമുരാരിസുരാര്‍ച്ചിതലിംഗം
നിര്‍മ്മലഭാസിതശോഭിത ലിംഗം
ജന്മജദു:ഖവിനാശകലിംഗം
തത് പ്രണമാമി സദാശിവലിംഗം

ദേവമുനിപ്രവരാര്‍ച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദര്‍പ്പവിനാശകലിംഗം
തത് പ്രണമാമി സദാശിവലിംഗം

സര്‍വസുഗന്ധ സുലേപിതലിംഗം
ബുദ്ധിവിവര്‍ദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിതലിംഗം
തത് പ്രണമാമി സദാശിവലിംഗം

കനകമഹാമണിഭൂഷിതലിംഗം
ഫണിപതിവേഷ്ടിതശോഭിതലിംഗം
ദക്ഷസുയജ്ഞ വിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം

കുങ്കുമചന്ദന ലേപിതലിംഗം
പങ്കജഹാരസുശോഭിതലിംഗം
സഞ്ചിതപാപവിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം

ദേവഗണാര്‍ച്ചിത പൂജിതലിംഗം
ഭാവൈര്‍ ഭക്തിഭിരേവ ച ലിംഗം
ദിനകരകോടി പ്രഭാകരലിംഗം
തത് പ്രണമാമി സദാശിവലിംഗം

അഷ്ടദളോപരി വേഷ്ടിതലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്രവിനാശിത ലിംഗം
തത്പ്രണമാമി സദാശിവലിംഗം

സുരഗുരുസുരവര പൂജിതലിംഗം
സുരവനപുഷ്പ സുരാര്‍ച്ചിതലിംഗം
പരാത്പരം പരമാത്മകലിംഗം
തത് പ്രണമാമി സദാശിവലിംഗം

ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവസന്നിധൗ
ശിവലോകമവാപ്നോതി
ശിവേന സഹ മോദതേ

Related Articles

Latest Articles