Loknath Behera
സന്നദ്ധ സേനാംഗങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. സന്നദ്ധസേന പ്രവര്‍ത്തകരായവർക്ക് ടിക്കറ്റിൽ 50 ശതമാനമാണ് കൊച്ചി മെട്രോയില്‍ ഇളവ് ലഭിക്കുക. സംസ്ഥാനത്തെ സന്നദ്ധസേന പ്രവര്‍ത്തകരായ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്കാണ് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കുക. ഈ മാസം 15ാം തിയതി മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. നിരക്ക് ഇളവ് ലഭിക്കാന്‍ അര്‍ഹത തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ടിക്കറ്റ് കൗണ്ടറില്‍ കാണിക്കണം. സന്നദ്ധ സേനാംഗങ്ങളുടെ സേവനം പരിഗണിച്ചാണ് ഇളവ് നൽകുന്നതെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
ടിക്കറ്റ് വരുമാനവും ടിക്കറ്റിതര വരുമാനവുമായി വലിയ പ്രതീക്ഷയിലാണ് കൊച്ചി മെട്രോ പ്രവർത്തനം ആരംഭിച്ചതെങ്കിലും നാല് വര്ഷം കൊണ്ട് 1092 കോടി രൂപയുടെ സഞ്ചിത നഷ്ടത്തിലാണ്. കൊച്ചി മെട്രോയുടെ വരുമാനം വർധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് MD ലോക്നാഥ് ബഹ്റയുടെ ദൗത്യം.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…