Sexual-assault-against-house-wife-police-arrest
ആലുവ: യാചകരുടെയും നാടോടികളുടെയും മറവില്‍ നഗരത്തില്‍ അന്തിയുറങ്ങുന്ന കുറ്റവാളികള്‍ തലവേദനയാകുന്നു. ബൈപാസ് മേല്‍പാലത്തിന് കീഴില്‍ അധിവസിക്കുന്ന സാമൂഹിക ദ്രോഹികളാണ് പലപ്പോഴും അക്രമകാരികളായി മാറുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ കുറ്റവാളികള്‍ പിടിച്ചുപറിയും വാഹനങ്ങളില്‍നിന്നും മറ്റും മോഷണങ്ങളും നടത്തുന്നുണ്ട്. ഭിക്ഷയെന്ന പേരില്‍ കടകളില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവിന് ശ്രമിക്കുന്നത് ആലുവയില്‍ ആക്രമണത്തില്‍ കലാശിക്കുന്നു.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പിരിവ് നല്‍കാത്തതിന് ബൈപാസ് കവലയില്‍ ഒരാള്‍ കടയുടമകളെ അസഭ്യം പറഞ്ഞ് ആക്രമണത്തിന് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ കടയുടമകള്‍ വടിയെടുത്ത് വിരട്ടി ഓടിക്കുകയായിരുന്നു. ഇതുകണ്ട്, വഴിയാത്രികരില്‍ ചിലര്‍ പ്രശ്നത്തില്‍ ഇടപെട്ടത് വ്യാപാരികളുമായി സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അടുവാശ്ശേരി സ്വദേശി ഷൈന്‍, എടയപ്പുറം സ്വദേശി അല്‍താഫ്, അശോകപുരം സ്വദേശി അഭിരാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യാപാരികളെ അറസ്റ്റ് ചെയ്തതായി സി.ഐ അനില്‍കുമാര്‍ പറഞ്ഞു. അജി, റഷീദ്, അബ്ദുല്‍ റസാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വഴിയാത്രക്കാര്‍ കാര്യമെന്തെന്ന് അന്വേഷിക്കാതെ തങ്ങളെ ആക്രമിക്കാന്‍ വരുകയായിരുന്നെന്നാണ് വ്യാപാരികള്‍ പറയുന്നത്.
മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…
1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…
മുസ്ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…
വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ്…
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി തിരുവാഭരണപാത സംരക്ഷണ സമിതി. മകരസംക്രാന്തി ദിനത്തിൽ…