Wednesday, December 17, 2025

കൊച്ചി കപ്പലപകടം !കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങിയ നിലയിൽ

ആലപ്പുഴ: കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിൽ നിന്നുള്ള കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തനിലയിൽ. ആലപ്പുഴ മുതുകുളം ആറാട്ടുപുഴ തീരത്ത് കണ്ടെയ്‌നർ അടിഞ്ഞ തറയിൽക്കടവിൽനിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിന് സമീപമാണ് ഡോൾഫിന്റെ ജഡം ഇന്ന് കണ്ടെത്തിയത്. പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നറാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. അതിനാൽ തന്നെ കണ്ടെയ്നറിൽ നിന്ന് പുറത്തുവന്ന പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോൾഫിൻ ചാകാൻ കാരണമെന്നാണ് കരുതുന്നത്.

ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തിൽ കടപ്പുറങ്ങൾ ശുചിയാക്കുന്നുണ്ട് . ഇതിന്റ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ സുവോളജി വിഭാഗം മേധാവി എസ്. ഷീലയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്.

Related Articles

Latest Articles