Tuesday, December 16, 2025

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ബിഎസ്എഫും ബോംബ് സ്ക്വാഡും; സംഭവം ഇതാണ്

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി ബോംബ് ഭീഷണി. മണിക്കൂറുകൾ കഴിഞ്ഞാണ് സ്റ്റേഷനിൽ നടന്നത് മോക്ക് ഡ്രില്ലാണെന്ന് യാത്രക്കാർ പോലും തിരിച്ചറിഞ്ഞത്. റെയിൽവേ പോലീസിൻ്റെ നേതൃത്വത്തിലാണ് ഇന്ന് ഉച്ചയോടെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.

ബോംബ് ഭീക്ഷണി ഉണ്ടെന്ന വാർത്ത വന്ന ഉടൻ തന്നെ ആർപിഎഫ് ഇവിടെ എത്തുകയും യാത്രക്കാരെ മാറ്റുകയും ചെയ്തു. പിന്നീട് സ്റ്റേഷനിലാകെ പരിഭ്രാന്തി. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ഫയർ ഫോഴ്സും ആംബുലൻസുകളും പിന്നാലെ എത്തി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് യാത്രക്കാരും സ്റ്റേഷനിലെ മറ്റ് ജീവനക്കാരും നടന്നത് മോക്ക് ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞത്. മോക്ക് ഡ്രിൽ വിജയകരമായിരുന്നുവെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles