kodiyeri-balakrishnan
ഇടുക്കി: കേരള പോലീസിന്റെ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് സി പി എം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. സംഭവത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം കാണും. സിപിഎം സംഭവത്തിൽ ഇടപെടുമെന്നും കോടിയേരി വ്യക്തമാക്കി.
പൊലീസിന്റെ നില വിട്ട പെരുമാറ്റം പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആഭ്യന്തര വകുപ്പ് വൻ പരാജയമായി മാറിയെന്നും ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രിവേണമെന്നുമായിരുന്നു ഇടുക്കി ജില്ലാ സമ്മേളനത്തിൽ ഉയർന്ന ആവശ്യം. ഈ ആരോപണങ്ങൾക്കുള്ള മറുപടിയിലാണ് കോടിയേരി വീഴ്‌ച്ചകൾ സമ്മതിച്ചത്. നേരത്തേയും പാർട്ടിയുടെ ഏരിയ, ജില്ല സമ്മേളനങ്ങളിൽ പോലീസിന്റെ ക്രൂരതയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…