Monday, September 21, 2026

‘പിണറായി’ പോലീസിന്റെ വീഴ്ചകള്‍ സമ്മതിച്ച് കോടിയേരി; പരിഹാരമുണ്ടാക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി

ഇടുക്കി: കേരള പോലീസിന്റെ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച്‌ സി പി എം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. സംഭവത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം കാണും. സിപിഎം സംഭവത്തിൽ ഇടപെടുമെന്നും കോടിയേരി വ്യക്തമാക്കി.

പൊലീസിന്റെ നില വിട്ട പെരുമാറ്റം പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആഭ്യന്തര വകുപ്പ് വൻ പരാജയമായി മാറിയെന്നും ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രിവേണമെന്നുമായിരുന്നു ഇടുക്കി ജില്ലാ സമ്മേളനത്തിൽ ഉയർന്ന ആവശ്യം. ഈ ആരോപണങ്ങൾക്കുള്ള മറുപടിയിലാണ് കോടിയേരി വീഴ്‌ച്ചകൾ സമ്മതിച്ചത്. നേരത്തേയും പാർട്ടിയുടെ ഏരിയ, ജില്ല സമ്മേളനങ്ങളിൽ പോലീസിന്റെ ക്രൂരതയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു.

Related Articles

Latest Articles