Featured

കോടിയേരീ , സുകുമാരൻ നായർ വിളിക്കുന്നു.. പെരുന്നയിൽ പോകുന്നോ ? വെല്ലുവിളിക്കളം റെഡിയാണ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം തകർന്നടിയുമ്പോൾ ചർച്ച എൻഎസ്എസ് നേതൃത്വത്തിന്‍റെ നിലപാടിനെക്കുറിച്ചാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നയങ്ങളെയും പിണറായി വിജയൻ സർക്കാരിന്‍റെ നിലപാടുകളെയും തുടക്കം മുതൽ എൻഎസ്എസ് ശക്തമായി വിമർശിച്ചിരുന്നു.

വിശാസികളുടെ നിലപാടിനനുസരിച്ച് സർക്കാർ നയം മാറ്റണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻഎസ്എസ്സിനെയും ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും വിരട്ടുന്ന, വെല്ലുവിളിക്കുന്ന സമീപനമാണ് സിപിഎം, പ്രത്യേകിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൽഡിഎഫ് കൺവീനർ എ വിജയരാഘവനും സ്വീകരിച്ചത്.

പലപ്പോഴും ശബരിമലയുമായി ബന്ധപ്പെട്ട നിലപാടുകളിൽ എൻഎസ്എസും സിപിഎമ്മും മുഖാമുഖം വരികയും നേർക്കുനേർ വെല്ലുവിളിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഒരു ഘട്ടത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വിരട്ടുന്ന സമീപനം സിപിഎം സ്വീകരിച്ചു.

എന്നാൽ സിപിഎം വിരട്ടലിൽ വഴങ്ങാത്ത തലയെടുപ്പുള്ള മറുപടിയാണ് സുകുമാരൻ നായർ സിപിഎമ്മിന് നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി എൻഎസ്എസ് നിലപാടിനുള്ള അംഗീകാരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

3 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

3 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

4 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

5 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

5 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

6 hours ago