ദില്ലി- കൊല്ലം നഗരത്തിലും പരിസരങ്ങളിലുമായി ഒരേ ദിവസം രാവിലെ മുതൽ ഉച്ച വരെയുള്ള സമയത്തായി ആറു വീട്ടമ്മമാരുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ മുഖ്യ പ്രതിയെ ഡൽഹിയിൽ നിന്നും പിടികൂടി.ഡൽഹി സ്വദേശി സത്യദേവാണ് നോയിഡയിൽ നിന്നും കേരള പോലീസിൻ്റെ വലയിലായത്. മോഷ്ടിച്ച ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയായിരുന്നു പിടിച്ചുപറി. മോഷ്ടാക്കളുടെ CCTV ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ ഉടൻ തന്നെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു തിരച്ചിൽ നടത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ഈ കേസിൻ്റെ അന്വേഷണത്തിലേക്ക് രൂപീകരിച്ച സ്‌പെഷ്യൽ ടീമാണ് പ്രതികൾ ഡൽഹി സ്വദേശികളാണെന്നു തിരിച്ചറിഞ്ഞത്.
സ്‌കോർപ്പിയോ വാഹനത്തിൽ കേരളത്തിൽ എത്തിയ സംഘം തിരികെ ഡൽഹിയിൽ എത്തിയപ്പോഴേക്കും പോലീസും അവിടെ എത്തിയിരുന്നു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് രൂപീകരിച്ച സ്‌പെഷ്യൽ ടീം അംഗമായ എഴുകോൺ സബ് ഇൻസ്‌പെക്ടർ ബാബു കുറുപ്പിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…