Tuesday, December 16, 2025

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദപ്രസംഗം; നടന്‍ കൊല്ലം തുളസി കീഴടങ്ങി

കൊച്ചി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വിവാദപ്രസംഗം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസി കീഴടങ്ങി. ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബര്‍ 12 ന് ചവറയില്‍ ബിജെപിയുടെ പരിപാടിയില്‍ വച്ചായിരുന്നു വിവാദ പ്രസംഗം.

കൊല്ലം ചവറയില്‍ എന്‍.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് ചവറ പോലീസ് കേസ് എടുത്തത്.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നല്‍കിയ ഹ‍ര്‍ജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു.

Related Articles

Latest Articles