Categories: Kerala

കൂടത്തായി കൊലപാതക പരമ്പര; അഞ്ചാം കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും, ടോമിനെ കൊലപ്പെടുത്തിയത് ക്യാപ്സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കി

കൂടത്തായി: കൂടത്തായി കൊലപാതക പരമ്പരയില്‍ ഇന്ന് അഞ്ചാം കുറ്റപത്രം സമര്‍പ്പിക്കും. ടോം തോമസ് വധക്കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. 2008 ഓഗസ്റ്റ് 26നാണ് പൊന്നാമറ്റം തറവാടിലെ ടോം തോമസ് മരിച്ചത്. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസിന് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തുകയായിരുന്നു.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ കൊലപാതകത്തിലാണ് ഇന്ന് താമരശേരി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ടോം തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. മഷ്റൂം ക്യാപ്സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് ടോം തോമസിനെ ജോളി കൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വീട്ടിലെ സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നല്‍കിയത്. പ്രാര്‍ത്ഥനയ്ക്കിടയില്‍ ടോം തോമസ് കുഴഞ്ഞ് വീണു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ് മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്‍കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം. 170 ലധികം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ജോളിയുടെ മകന്‍ റെമോ പ്രധാന സാക്ഷി. ക്യാപ്സ്യൂള്‍ നല്‍കുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. ആദ്യം ഓടിയെത്തിയ അയല്‍ക്കാരും ആശുപത്രിയിലേക്ക് കൊണ്ട്പോയ ഓട്ടോ ഡ്രൈവറുമെല്ലാം സാക്ഷികളുടെ കൂട്ടത്തിലൂണ്ട്.2008 ഓഗസ്റ്റ് 26നാണ് പൊന്നാമറ്റം തറവാടിലെ ടോം തോമസ് കൊല്ലപ്പെടുന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

3 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

3 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

4 hours ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

5 hours ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

11 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

12 hours ago