Friday, January 2, 2026

കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണു അഞ്ചു വയസ്സുകാരന്‍ മരിച്ചു

കോട്ടയം: കോട്ടയം എരുമേലി, മുട്ടപ്പള്ളിയില്‍ അഞ്ചുവയസ്സുകാരന്‍ കിണറ്റില്‍ മരിച്ചു. മുട്ടപ്പള്ളി കരിമ്പിൻ തോട്ടില്‍ രതീഷ് സുമോളിന്റെയും മകന്‍ ധ്യാന്‍ രതീഷ് ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മുട്ടപ്പള്ളിയിലെ വാടകവീടിനോട് ചേര്‍ന്ന കിണറ്റിലാണ് കുട്ടി വീണത്.

കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടി ഇരുപത് മിനിറ്റോളം കിണറ്റിലകപ്പെട്ടു. നാട്ടുകാരെത്തിയാണ് കുട്ടിയെ കിണറ്റിന് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ തലയില്‍ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.

Related Articles

Latest Articles