കോട്ടയം പാസ്പോര്‍ട്ട് സേവാകേന്ദ്രം
കോട്ടയം : കോട്ടയത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രം അടച്ചത് താല്‍ക്കാലികമായി മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സേവന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണു അടച്ചതെന്നും പൊതുജനങ്ങൾക്ക് സേവനങ്ങള്‍ കൊച്ചി മേഖലയ്ക്കു കീഴിലുള്ള മറ്റു കേന്ദ്രങ്ങളില്‍ ലഭ്യമാവുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾക്ക് ശേഷം സേവാകേന്ദ്രം വീണ്ടും പ്രവർത്തനം പുനരാരംഭിക്കും.
പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽനിന്നുള്ള ആളുകൾ ആശ്രയിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റുന്നതിനുള്ള ശ്രമമാണു നടക്കുന്നതെന്നാരോപിച്ച് സിപിഎമ്മും യുഡിഎഫും രംഗത്തു വന്നിരുന്നു.കെട്ടിടം കുലുങ്ങുന്നതു പതിവായതിനെ തുടർന്നു കറുകച്ചാൽ സ്വദേശി നൽകിയ പരാതിയിലാണു താൽക്കാലികമായി അടച്ചിടാനുള്ള തീരുമാനം. ചില സാങ്കേതിക കാരണങ്ങളാൽ ഇന്നുമുതൽ കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം അടച്ചിടുമെന്നും സേവനങ്ങൾക്കായി ആലപ്പുഴയിലോ തൃപ്പൂണിത്തുറയിലോ ഉള്ള പാസ്പോർട്ട് സേവാ കേന്ദ്രങ്ങളെ ആശ്രയിക്കാമെന്നും മാത്രമാണ് റീജനൽ പാസ്പോർട്ട് ഓഫിസർ ഇന്നലെ അറിയിച്ചിരുന്നത്.
പ്രവർത്തി ദിവസമായിരുന്ന തിങ്കളാഴ്ച 300ൽ അധികം ആളുകൾ കെട്ടിടത്തിലുണ്ടായിരുന്നപ്പോൾ കെട്ടിടം കുലുങ്ങിയതിനെ തുടർന്ന് ആളുകൾ പുറത്തേക്കിറങ്ങി ഓടിയിരുന്നു. കെട്ടിടം കുലുങ്ങുന്നത് പതിവാണ് എന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…
ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…
സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും പരിസ്ഥിതിക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർ…
സിനിമകളിൽ നായകനെയും നായികയെയും കഥയെയും നമ്മൾ ഓർത്തുവെക്കുമ്പോൾ പലപ്പോഴും അവയുടെ പശ്ചാത്തലമായ മനോഹരമായ സ്ഥലങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ മലയാളികളും…
ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലെ നിയമനങ്ങൾ നീളുന്നതോടെ യുഡിഎഫിനുള്ളിൽ അസ്വാരസ്യങ്ങൾ ശക്തമാകുന്നു. അധികാരത്തിലെത്തിയിട്ടും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഘടകകക്ഷികൾ രംഗത്തെത്തിയതോടെ…