കോട്ടയം : തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം.കാണിക്കവഞ്ചി തകർത്താണ് പണം കവർന്നത്.
ക്ഷേത്രത്തിലെ ഗണപതി കോവിലിനു മുന്നിലെ കാണിക്കവഞ്ചി തകർത്താണ് മോഷ്ട്ടാവ് പണം കവർന്നത്.ചില്ലറത്തുട്ടുകൾ ക്ഷേത്രത്തിനു മുന്നിൽ ഉപേക്ഷിച്ച ശേഷം കാണിക്കവഞ്ചിയിൽ നിന്നും പണം കവരുകയായിരുന്നു.ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് കാണിക്കവഞ്ചി തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്നു വിവരം കോട്ടയം വെസ്റ്റ് പോലീസിൽ അറിയിക്കുകായായിരുന്നു.

