Kerala

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് തുടക്കം

കണ്ണൂര്‍: ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ 28 നാള്‍ നീളുന്ന വൈശാഖ മഹോത്സവത്തിന് നീരെഴുന്നള്ളത്ത് ചടങ്ങോടെ തുടക്കം. 11 മാസത്തോളമായി മനുഷ്യ സ്പര്‍ശമില്ലാതെ അടഞ്ഞുകിടന്ന അക്കരെ കൊട്ടിയൂരില്‍ മനുഷ്യര്‍ പ്രവേശിക്കുന്ന ദിവസം കൂടിയാണ് ഈ ചടങ്ങ് നടക്കുന്ന ദിവസം. കൊട്ടിയൂര്‍ പെരുമാളിന്റെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതിന്റെ സ്മരണ എന്ന നിലയിലുള്ള ആചാരമാണ് നീരെഴുന്നള്ളത്ത് ചടങ്ങ്.

കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാന്‍ പണിക്കര്‍ ബാവലി നദിക്കരയില്‍ സ്വയംഭൂ കണ്ടെത്തിയപ്പോള്‍ നടത്തിയ ആദ്യ ചടങ്ങിനെ അനുസ്മരിച്ചാണ് നീരെഴുന്നള്ളത്തു ചടങ്ങ്. കോട്ടയം തിരൂര്‍കുന്ന് മഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് മണിയന്‍ ചെട്ടിയാര്‍ സ്ഥാനികന്റെ നേതൃത്വത്തില്‍ കിള്ളി, വിളക്കുതിരി എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷമാണ് ചടങ്ങ് നടന്നത്.

ഒറ്റപ്പിലാന്‍, പെരുംകലയന്‍, ആശാരി, കാടന്‍, കൊല്ലന്‍ എന്നിവര്‍ ചേര്‍ന്ന് ഇക്കരെ ക്ഷേത്രസന്നിധിയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേ നടയായ മന്ദംചേരിയില്‍ ബാവലിക്കരയിലുമായി തണ്ണീര്‍കുടി ചടങ്ങ് നടത്തി.

ഇക്കരെ ക്ഷേത്രത്തിലെ ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിപ്പാടിന്റെയും സമുദായി നാരായണന്‍ ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിലുള്ള സംഘം കാവിലെ പ്രത്യേക വഴിയിലൂടെ സഞ്ചരിച്ച് കിഴക്കേ നടയായ മന്ദം ചേരിയിലെത്തി ഉരുളിക്കുളത്തിനു സമീപമുള്ള കാവില്‍ നിന്നും കൂവയിലപറിച്ച് ബാവലിയില്‍ സ്നാനം നടത്തും.

17ന് സന്ധ്യയോടെ വയനാട്ടിലെ മുതിരേരി ക്ഷേത്രത്തില്‍ നിന്നും വാള്‍ എഴുന്നള്ളത്തും തുടര്‍ന്ന് നാളം തുറക്കല്‍ ചടങ്ങും അര്‍ദ്ധരാത്രിയോടെ സ്വയംഭൂവില്‍ നെയ്യഭിഷേകവും നടക്കും. 18ന് രാത്രിയോടെ ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷമേ സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശനം അനുവദിക്കു.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

13 minutes ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

25 minutes ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

1 hour ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

2 hours ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

3 hours ago