ചെന്നൈ: കൂടിക്കാഴ്ചയില്‍ മൂന്നാംമുന്നണി സംവിധാനത്തോട് താത്പര്യമില്ലെന്ന നിലപാടുമായി സ്റ്റാലിന്‍. മൂന്നാംമുന്നണി രൂപീകരണം ലക്ഷ്യമിട്ട് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ഡിഎംകെ അദ്ധ്യക്ഷന്‍ എം കെ സ്റ്റാലിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ലക്ഷ്യം കണ്ടില്ല.
കോണ്‍ഗ്രസ് ബി.ജെ.പി ഇതര ഫെഡറല്‍ മുന്നണിക്കായി ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവുമായുള്ള കൂടിക്കാഴ്ചയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രാദേശിക പാര്‍ട്ടികള്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ചാണ് ചര്‍ച്ചയായതെന്നാണ് വിവരം. ഇക്കുറി കാബിനറ്റ് പദവികൊണ്ടുമാത്രം തൃപ്തിപ്പെടില്ലെന്ന സൂചന നല്‍കിയ കെസിആര്‍ ഉപപ്രധാനമന്ത്രി പദമാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം ലഭിക്കുന്ന സൂചനകളെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത സര്‍ക്കാരില്‍ കിംഗ് മേക്കറാകാനാണ് കെ സി ആര്‍ ലക്ഷ്യമിടുന്നത്. അതിനായി ഉപപ്രധാനമന്ത്രി പദമാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ച് സര്‍ക്കാരില്‍ ഒരു വലിയ പങ്ക് ആവശ്യപ്പെടണമെന്നാണു റിപ്പോര്‍ട്ട്.
എന്നാല്‍ കോണ്‍ഗ്രസിനെ മാറ്റിനിറുത്തിയുള്ള ചര്‍ച്ചയ്ക്ക് നിലവില്‍ താത്പര്യമില്ലെന്ന് ഡിഎംകെ നേതൃത്വം അറിയിച്ചു. ആദ്യം കോണ്‍ഗ്രസിനെ പിന്തുണയ്ക്കൂക എന്ന ആവശ്യമാണ് സ്റ്റാലിന്‍ മുന്നോട്ടുവച്ചത്.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ നിന്നു പിന്തുണ ഉറപ്പാക്കിയാല്‍ വിലപേശല്‍ കരുത്ത് വര്‍ദ്ധിപ്പിക്കാമെന്നും മമത ബാനര്‍ജി, മായാവതി എന്നിവരെ ദുര്‍ബലപ്പെടുത്താമെന്നും കെസിആര്‍ കരുതുന്നു. തമിഴ്‌നാട്ടില്‍ 39 ലോക്സഭാ സീറ്റുകളും ബംഗാളില്‍ 42 എണ്ണവുമാണുള്ളത്.
ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകന്‍, ടി ആര്‍ ബാലു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…