പട്ടാമ്പി: പട്ടാമ്പി പാലത്തിനടുക്കൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. തൃശൂർ പേരാമംഗലം സ്വദേശി ഹരിതയാണ് മരിച്ചത്.
ശനിയാഴ്ച മുതൽ ഹരിതയെ കാണാനില്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.







