Tuesday, December 16, 2025

കോഴിക്കോട് ബിജെപിയുടെ ഇസ്രയേൽ അനുകൂല പരിപാടി !കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ക്രൈസ്തവ സഭാ നേതാക്കളെയും പങ്കെടുപ്പിക്കും

കോഴിക്കോട് : ഇസ്രയേല്‍ അനുകൂല പരിപാടി സംഘടിപ്പിക്കാൻ തയ്യാറെടുത്ത് ബിജെപി.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ക്രൈസ്തവ സഭാ നേതാക്കളെയും ക്ഷണിക്കും. ഹമാസിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി നടത്തുന്ന ഭീകര വിരുദ്ധ സമ്മേളനം അടുത്തമാസം രണ്ടിന് വൈകുന്നേരം മുതലക്കുളത്ത് നടക്കും. ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനടക്കമുള്ള നിരവധി പ്രമുഖ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. പരിപാടിയിലേക്ക് ക്രിസ്ത്യന്‍ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്യും. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ വ്യക്തമാക്കി.

സ്ത്രീകളും കുട്ടികളും അടക്കമുള്ള മറ്റു രാജ്യങ്ങളിലെ പൗരന്മാരെയും ഉള്‍പ്പെടെ ബന്ധികളാക്കുകയും കുഞ്ഞുങ്ങളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാന്‍ പോലൂം സാധിക്കില്ലെന്നും. അതുകൊണ്ട് ഇസ്രയേലിന്റേത് ചെറുത്തുനില്‍പ്പാണെന്നും വി കെ സജീവന്‍ പറഞ്ഞു.

Related Articles

Latest Articles