Mentally Challenged Girl Attacked Case
കോഴിക്കോട്: ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടർപീഡനത്തിന് ഇരയായെന്ന് പോലീസ്. യുവതി പീഡിപ്പിക്കപ്പെടുന്നത് ഇത് നാലാം തവണയാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ മൂന്ന് കേസുകൾ മെഡിക്കൽ കോളേജ് പോലീസും, ചേവായൂർ പോലീസും നേരത്തെ രജിസ്റ്റർ ചെയ്തവയാണ്.
അതേസമയം, കേസിൽ ഒളിവിലുള്ള പ്രതിയ്ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. കുന്ദമംഗലം സ്വദേശി ഇന്ത്യേഷ് കുമാറിനെയാണ് ഇനി പിടികൂടാനുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. മറ്റ് പ്രതികൾ പിടിയിലായത് മുതൽ ഇയാൾ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ സ്‌കൂട്ടറിൽ തട്ടിക്കൊണ്ടുപോയവരിൽ ഇന്ത്യേഷ് കുമാറും ഉൾപ്പെടുന്നു. ഇന്ത്യേഷും, ഗോപീഷും ചേർന്നാണ് സ്‌കൂട്ടറിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുൻപ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ് കുമാർ. കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അമ്മയോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ യുവതി, റോഡരികിൽ നിൽക്കുമ്പോഴാണ് രണ്ട് പേർ ചേർന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് യുവതിയെ ബൈക്കിൽ കയറ്റിയത്. എന്നാൽ കൊണ്ടുപോയത് മുണ്ടിക്കൽ താഴത്തേക്കാണ്. ലോക്ക്‌ഡൗണിനെത്തുടർന്ന് നിർത്തിയിട്ട ബസിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു. ഗോപിഷും ഇന്ത്യേഷും ചേർന്നാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പ്രതികൾ വിളിച്ച് വരുത്തിയ മുഹമ്മദ് ഷമീറും പീഡിപ്പിച്ചെന്ന് അറസ്റ്റിലായവർ സമ്മതിച്ചു. വൈകിട്ട് നാലുമണിക്ക് ബസിൽ കൊണ്ടുവന്ന യുവതിയെ ഏഴ് മണിയോടെയാണ് തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിൽ വിട്ടത്. നാളെയും കാണണം എന്ന് പറഞ്ഞ് 300 രൂപയും പ്രതികൾ യുവതിക്ക് നൽകി. വീട്ടിലെത്തി പണം കണ്ട അമ്മ, ഇത് എവിടെ നിന്ന് ലഭിച്ചു എന്ന് അന്വേഷിച്ചപ്പോഴാണ് മകൾ എല്ലാം പറഞ്ഞത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…