Drugs Sale Through Instagram
കൊച്ചി: സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെയുള്ള ലഹരിവിൽപ്പന വ്യാപകം. ഇപ്പോഴിതാ പുതിയൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ സിന്തറ്റിക് ലഹരിവിൽപ്പന നടത്തുവെന്നാണ് കണ്ടെത്തൽ. ഇതിനുപിന്നിൽ കോഴിക്കോട് മാഫിയ ആണെന്നാണ് വിലയിരുത്തൽ. ലഹരിമരുന്ന് വിൽപ്പനക്കാർക്കിടയിലും ഇവയുടെ ഉപയോക്താക്കൾക്കിടയിലുമുള്ള രഹസ്യകോഡുകളുമായി വിൽപ്പനക്കാർ ഇൻസ്റ്റഗ്രാമിലെത്തും. ഇതുകണ്ട് ബന്ധപ്പെടുന്നവരോട് കൈയിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ എന്തെല്ലാമെന്ന് വിവരിക്കും, വിലപറയും. പിന്നാലെ ഗൂഗിൾപേ നമ്പർ നൽകും. ഇതിലേക്ക് പണമയച്ച് ഇതിന്റെ സ്‌ക്രീൻഷോട്ട് അയച്ചുനൽകണം. ഇങ്ങനെ ചെയ്താൽ വിലാസവും കോൺടാക്ട് നമ്പറും വിൽപ്പനക്കാർ വാങ്ങും. പിന്നാലെ വരുന്ന സന്ദേശം കൂറിയർ അയക്കുന്ന ഏജൻസിയുടെ പേരും ട്രാക്കിങ് ഐ.ഡി.യുമാണ്. ലഹരി വൈകാതെ വീടുകളിൽ കൊറിയറായി എത്തുകയുംചെയ്യും. ഇത്തരത്തിൽ രാജ്യത്താകെ സർവീസ് ഉണ്ടെന്നാണ് ഇൻസ്റ്റഗ്രാമിലെ വിൽപ്പനക്കാർ പറയുന്നത്.
സിന്തറ്റിക് ഡ്രഗ്സ് എന്നത് മനുഷ്യനിർമ്മിത രാസവസ്തുക്കളിൽനിന്നുള്ള ലഹരിയാണ്. രഹസ്യകോഡുകളും ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിച്ച് ലഹരി വീട്ടിലെത്തിച്ചുകൊടുക്കുന്നതാണ് പുതിയ രീതി.
കേരളത്തിൽ വലിയ അളവിൽ എത്തിച്ചശേഷം ഇവ ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. നേരിട്ട് കൈമാറ്റമില്ലാത്തതിനാൽ വിൽപ്പനക്കാരെ പിടികൂടാൻ ബുദ്ധിമുട്ടാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം വിൽപ്പനക്കാരെ ഇൻസ്റ്റഗ്രാമിൽനിന്ന് കണ്ടെത്തുക പ്രയാസമാണ്. പാഴ്‌സൽ കണ്ടെത്തി വിലാസക്കാരനെ പൊക്കുന്നതിലുമുണ്ട് ഏറെ ബുദ്ധിമുട്ടുകൾ. എന്നാൽ, ഗൂഗിൾ പേ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താമെന്നാണ് പോലീസ് പറയുന്നത്. പണം നൽകിയത് ലഹരിമരുന്നിനാണെന്നു തെളിയിക്കാനായാൽ ഇവരെ കേസിൽ പ്രതികളാക്കാനാകും. എന്നാൽ, മറ്റെന്തെങ്കിലും കാര്യത്തിനായാണ് പണമയച്ചതെന്നു പറഞ്ഞ് വിചാരണസമയത്ത് പ്രതികൾ ഊരിപ്പോകാനുള്ള സാധ്യതായും തള്ളിക്കളയാനാകില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…