തിരുവനന്തപുരം: നഗരത്തിൽ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു .പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടൻ ആണ് കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ലഹരിവിൽപ്പന സംഘങ്ങളിൽപ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽപ്പെട്ട രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ആക്രമിച്ചയാൾ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ശ്രീവരാഹത്തിന് സമീപം റോഡുവക്കിൽ നാലുപേർ തമ്മിൽ അടിപിടിയുണ്ടായി. ബൈക്കിലെത്തിയ മണിക്കുട്ടൻ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴാണ് സംഘത്തിലൊരാൾ കുപ്പികൊണ്ട് കുത്തിയത്. ഏറ്റുമുട്ടലിൽ ശ്രീവരാഹം സ്വദേശി രജിത്തിനും സമീപവാസിയായ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ആഴ്ചയാണ് കരമനക്കു സമീപം മറ്റൊരു യുവാവ്‌ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ മരിച്ചത് .