Kerala

കോഴിക്കോട് ഭീകരാക്രമണം:പ്രതി കേരളം വിട്ട് പോയത് പോലീസ് അന്വേഷണത്തിലെ വീഴ്ചയെന്ന് വി മുരളീധരൻ

കോഴിക്കോട്: ട്രെയിനിൽ നടന്ന ഭീകരാക്രമണത്തിൽ കേസ് അന്വേഷണത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതി കേരളം വിട്ട് പോയത് സംസ്ഥാന പോലീസിന്റെ കാര്യക്ഷമമായ നടപടികൾ ഉണ്ടാവാത്തതിനാലാണ്. സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്. വിവിധ അന്വേഷണ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. ആക്രമണത്തിൽ ഇരകളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണി കുഴിയാനയെന്ന കെ സുധാകരന്റെ പ്രസ്താവനയിലും മുരളീധരൻ വിമർശനം ഉന്നയിച്ചു. കെ സുധാകരൻ ആരെയാണ് കുഴിയാനയെന്ന് വിളിച്ചത്? അനിൽ ആന്റണിയെ ആണെങ്കിൽ എകെ ആന്റണിയും കുഴിയാനയല്ലേ? എകെ ആന്റണി ആദർശ ധീരനായ നേതാവാണ്. കെ സുധാകരന്റെ സൈബർ സംഘമാണ് എകെ ആന്റണിയെ ആക്രമിക്കുന്നത്. ഇനിയും നേതാക്കൾ ബിജെപിയിലേയ്ക്ക് വരുമെന്നും വി മുരളീധരൻ വ്യക്തമാക്കി.

anaswara baburaj

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

6 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

6 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

7 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

7 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

8 hours ago