ആക്രമണം നടന്ന ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ്
കോഴിക്കോട് എലത്തൂരിൽ വച്ച് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രെസ്സിന്റെ D1 കോച്ചിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം എൻഐഎ ഏറ്റെടുക്കും. ആക്രമണത്തിൽ എൻഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എൻഐഎ അഡിഷണൽ എസ് പി സുഭാഷിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും അന്വേഷിക്കുക . എൻഐഎ ദില്ലി ആസ്ഥാനത്ത് നിന്നും വിദഗ്ദർ എത്തി കോഴിക്കോടും കണ്ണൂരും പരിശോധന ആരംഭിച്ചു. സ്ഫോടന വസ്തു വിദഗ്‌ധൻ ഡോ. വി എസ് വസ്വാണിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് ട്രെയിൻ ആക്രമണം 2017-ലെ കാൺപൂർ സ്ഫോടനത്തിന് സമാനമെന്നാണ് എൻഐഎ നിഗമനം. കൂടാതെ ട്രെയിനിൽ തീയിട്ട പ്രതി കേരളം വിട്ട് പുറത്ത് പോകാനുള്ള സാധ്യതയില്ലെന്നുള്ള കണ്ടെത്തലിലാണ് എൻഐഎ.
അതെ സമയംനേരത്തെ എലത്തൂർ റെയിൽവെ ട്രാക്കും പരിസരവും എഡിജിപി പരിശോധന നടത്തിയിരുന്നു.കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി അജിത് കുമാർ, മറ്റ് അംഗങ്ങൾ, ഐജി നീരജ് കുമാർ ഗുപ്ത തുടങ്ങിയവരടങ്ങിയ സംഘമാണ് എലത്തൂർ ട്രാക്കിൽ പരിശോധന നടത്തിയത്.
കോഴിക്കോട് ട്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ് പറഞ്ഞു. സുരക്ഷയ്ക്കായി കൂടുതൽ ആർപിഎഫ് ജീവനക്കാരെ നിയോഗിക്കും. ജനറൽ കമ്പർട്ട്മെന്റിൽ നിന്നും റിസർവേഷൻ കമ്പർട്ട്മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും. റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി വരുന്ന 18 ന് യോഗം ചേർന്ന് കൂടുതൽ നിർദേശങ്ങൾ ഇത് സംബന്ധിച്ച് സമർപ്പിക്കും.
ക്രാൻസ്-മോണ്ടാന : സ്വിറ്റ്സർലൻഡിലെ ആഡംബര സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്-മോണ്ടാനയിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്…
എൽ ഡി എഫ് - യു ഡിഎഫ് ഒത്തുകളി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കും ! അക്രമരാഷ്ട്രീയത്തിന് ഇരകളാകുമ്പോഴും കേരളത്തിലെ ബിജെപി…
1135 കോടി ഫണ്ട് വാങ്ങിയ കെ എസ് ആർ ടി സി ബസുകൾക്കായി ചെലവാക്കിയത് 113 കോടി മാത്രം. കരാർ…
2026 ൽ ഭാരതത്തെ നമ്മുടെ രാജ്യത്തിന്റെ ശത്രുക്കൾക്ക് ഒട്ടി കൊടുത്തിട്ടാണ് എങ്കിലും അധികാരത്തിലെത്തുവാനുള്ള ശ്രമമാണോ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ്…
ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനിയുടെ ഭരണകൂടത്തിലേക്കുള്ള നിയമനങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
ഭൂമിയിലെ സമയക്രമം നിശ്ചയിക്കുന്നതിൽ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഒരു കലണ്ടർ വർഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ,…