CRIME

പണവും മൊബൈൽ ഫോണും കവർന്ന രണ്ടു പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് അപ്സര തിയേറ്ററിന് സമീപം നിൽക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈൽ ഫോണും പണവും കവർന്ന് പ്രതികൾ രക്ഷപെട്ടു. കോഴിക്കോട് ടൗൺ പോലീസ് പ്രതികളെ പിന്തുടർന്ന് പിടിയ്ക്കുകയായിരുന്നു. ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്. പി, (25), അരീക്കാട് ബറാമി പളളിക്ക് സമീപം താമസിക്കുന്ന അബ്ദുൾ റാഷിദ് ടി.ടി (24) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അപ്സര തിയേറ്ററിന് സമീപം വെച്ച് പരാതിക്കാരനേയും കൂടെയുണ്ടായിരുന്ന സുഹൃത്തിനേയും ആക്രമിച്ച് പരാതിക്കാരന്റെ പോക്കറ്റിൽ നിന്ന് 1500 രൂപയും, സുഹൃത്തിന്റെ 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പ്രതികൾ പിടിച്ചു പറിച്ചു കൊണ്ടു പോവുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ പോലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസ്സിലെ ഒന്നാം പ്രതിയായ കണ്ണഞ്ചേരി സ്വദേശിയായ അജ്മൽ തൃശ്ശൂർ പുതുക്കാട് സ്റ്റേഷന് പരിധിയിലെ കളവ് കേസ്സിൽ ഉൾപ്പെട്ട് വിയ്യൂർ ജയിലിലാണ്. ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ ഷൈജു സി, അനൂപ് എ പി, സീനിയർ സിപിഒമാരായ സജേഷ് കുമാർ, സഞ്ജീവൻ, രമേഷ്, സിപിഒ മാരായ ഷിജിത്ത്. കെ , ജിതേന്ദ്രൻ എന്നിവരാണ് ഇവരെ പിടികൂടിയത്.

Meera Hari

Recent Posts

ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്

ദില്ലി: അന്‍പതാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്. ഉച്ചകോടിയെ വെള്ളിയാഴ്ച മോദി അഭിസംബോധന ചെയ്യും.…

6 mins ago

കുവൈറ്റ് ദുരന്തം; ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും സർക്കാർ ഒഴിവാക്കി. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി…

9 mins ago

കുവൈത്ത് ദുരന്തം ! മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത്; പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേരും മലയാളികൾ

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത് വന്നു. മരിച്ചവരിൽ 11 മലയാളികളാണ്. ഇവരിൽ…

10 hours ago

വ്യാജ പ്രചാരണങ്ങൾ പാഴായി! ക്രൈസ്തവ സഭകൾ ബിജെപി ക്കൊപ്പം |OTTAPRADAKSHINAM|

മണിപ്പൂരിൽ നടക്കുന്ന അ-ക്ര-മ-ങ്ങ-ൾ-ക്ക് പിന്നിൽ ബിജെപിയോ ആർ എസ്സ് എസ്സോ അല്ലെന്ന് പ്രമുഖ ക്രിസ്ത്യൻ സഭകൾ |BJP| #bjp #modi…

10 hours ago

കുവൈത്ത് തീപിടിത്തം ! നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നത തല യോഗം ചേര്‍ന്നു; വിദേശകാര്യസഹമന്ത്രി കെ വി സിങ് കുവൈത്തിലേക്ക് തിരിച്ചു

ദില്ലി : കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍…

10 hours ago