Saturday, June 1, 2024
spot_img

മത ചികിത്സയ്‌ക്കൊടുവിൽ മരിച്ച യുവതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി പോലീസ് | noorjahan blackmagic death

മന്ത്രവാദ ചികിത്സയ്‌ക്കൊടുവിൽ മരിച്ച വീട്ടമ്മയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം. നേരത്തെ നൂർജഹാന്റെ മൂത്ത മകളും ചികിത്സ കിട്ടാതെ മരിച്ചിരുന്നു. തലയ്ക്ക് ട്യൂമർ ആയിരുന്ന ഒന്നര വയസുകാരിയും ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് മരണപ്പെട്ടത് എന്നാണ് കുടുംബം പറയുന്നത്.

അന്ന് മന്ത്രവാദ ചികിത്സയാണ് നടത്തിയത്. നൂർജഹാന്റെ മരണത്തിൽ വളയം പോലീസ് ഭർത്താവ് ജമാലിന് എതിരെ കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ മൃതദേഹം കോഴിക്കോട് വടകര ജില്ലാ ആശുപത്രിയിലെ ഇൻക്വസ്‌റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനായി കൊണ്ട് പോകും.

Related Articles

Latest Articles