കെപിസിസി ഭാരവാഹി പട്ടികയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് ഉടന്‍ അംഗീകാരം നല്‍കും. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരും 10 വൈസ് പ്രസിഡന്റുമാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം പട്ടികയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്. പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും.
ജംബോ പട്ടിക ഒഴിവാക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അവസാനനിമിഷം വരെ ശ്രമിച്ചെങ്കിലും ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ അദ്ദേഹത്തിന് വേറെ വഴിയില്ലായിരുന്നു. കരട് പട്ടിക കെ പി സി സി ഹൈക്കമാന്റിന് സമര്‍പ്പിച്ചിട്ടുണ്ട്.
നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷിനും കെ സുധാകരനും പുറമേ വി ഡി സതീശന്റെയും തമ്പാനൂര്‍ രവിയുടെയും പേരാണ് എ-ഐ ഗ്രൂപ്പുകള്‍ നല്‍കിയത്. 20 മുതല്‍ 30 വരെ ജനറല്‍ സെക്രട്ടറിമാര്‍, 60 സെക്രട്ടറിമാര്‍ എന്നിവരും ഉള്‍പ്പെടുന്നതാണ് പട്ടിക.
വി എസ് ജോയി, സി ആര് മഹേഷ് അടക്കമുള്ള യുവാക്കളുടെ പ്രാതിനിധ്യം ഉണ്ടെങ്കിലും കരട് പട്ടികയിലുള്ളവരുടെ ശരാശരി പ്രായം അറുപതിനു മുകളിലാണ്
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…