Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു; വർധനവ് ഇങ്ങനെ…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കുമെന്ന് റിപ്പോർട്ട്. നിരക്കുവർധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31നു മുൻപ് നൽകാൻ വൈദ്യുതി ബോർഡിനോടു നിർദേശിച്ചിട്ടുണ്ട്. ഇതിനുശേഷം
ഹിയറിങ് നടത്തി റഗുലേറ്ററി കമ്മീഷൻ അന്തിമ തീരുമാനമെടുക്കും. 2019 ജൂലൈ എട്ടിനാണ് ഇതിനുമുൻപ് നിരക്ക് കൂട്ടിയത്.

അതേസമയം അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. വൈദ്യുതി ബോർഡ് കുറഞ്ഞത് 10 ശതമാനം നിരക്ക് വർധന ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. എന്നാൽ നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരടു മാർഗരേഖയിലെ വിവാദ വ്യവസ്ഥകൾ റഗുലേറ്ററി കമ്മീഷൻ പിൻവലിച്ചു. ഇത് വൈദ്യുതി ബോർഡിനും ഗാർഹിക ഉപയോക്താക്കൾക്കും ഗുണകരമാകുമെന്നാണ് കരുതുന്നത്. സംസ്ഥാനമാകെ ഒരേ നിരക്ക് എന്നതു മാറ്റി വൈദ്യുതി ബോർഡിനും 10 വിതരണക്കാർക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയിട്ടുള്ളത്.

admin

Recent Posts

ചട്ടങ്ങൾ കാറ്റിൽ പറത്തി ഇടത് സംഘടനാ നേതാവ് തട്ടിയത് ലക്ഷങ്ങൾ!! | TATWAMAYI EXCLUSIVE

സാമ്പത്തിക പ്രതിസന്ധിയും നിയമവും ചട്ടങ്ങളും സഖാക്കൾക്ക് ബാധകമല്ലേ?? #kerala #communist #leavesuurender #kgoa

2 hours ago

വനംവകുപ്പിനെതിരേ വാര്‍ത്തനല്‍കിയതിന് മാദ്ധ്യമപ്രവര്‍ത്തകന് പോലീസ് മ-ര്‍-ദ്ദ-നം |EDIT OR REAL|

മാദ്ധ്യമപ്രവര്‍ത്തകനായ റൂബിന്‍ ലാലിനെതിരെ വനംവകുപ്പ് ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് പൊലീസ് മ-ര്‍-ദ്ദി-ച്ചെ-ന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ ഇടപെടുന്നു.…

2 hours ago

ജൂൺ ഒന്നിലെ ഇൻഡി സഖ്യത്തിന്റെ മുന്നണി യോഗം !തൃണമൂല്‍ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി പ്രതിപക്ഷ മുന്നണിയായ ഇൻഡി മുന്നണി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്.…

3 hours ago

പിന്നിൽ നടന്ന ഭാരതം ഇന്ന് ഏറ്റവും മുൻപിൽ !

നയിക്കുന്നത് പ്രധാനസേവകൻ മോദി ; ഭാരതം പിന്നെന്തിന് ഭയക്കണമെന്ന് ലോകരാജ്യങ്ങൾ !

3 hours ago

ഗുണ്ടാനേതാവിന്റെ വിരുന്നിൽ DySPയും പോലീസുകാരും പങ്കെടുത്ത സംഭവം ! ഉദ്യോഗസ്ഥർക്കെതിരെ ഡിഐജിക്ക് റിപ്പോർട്ട്‌ നൽകിയതായി ആലുവ റൂറൽ എസ്പി

ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് നടത്തിയ വിരുന്നിൽ ആലപ്പുഴയിലെ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുത്ത സംഭവത്തിൽ ഇവർക്കെതിരെ ഡിഐജിക്ക്…

3 hours ago

മോദിയില്‍ പൂര്‍ണ്ണ വിശ്വാസം ; രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് മടങ്ങിക്കോ !

സൊന്നത് താൻ സെയ്‌വാൻ ; മോദിയുടെ വാക്ക് ഫലിച്ചതിൽ അമ്പരന്ന് കുത്ത് ഇന്ത്യ മുന്നണി !

4 hours ago