Sunday, May 19, 2024
spot_img

ജനങ്ങളെ ഷോക്കടിപ്പിക്കാൻ കെഎസ്ഇബി: വൈദ്യുതി നിരക്ക് കൂട്ടിയതിനുപിന്നാലെ ലോഡ് ഷെഡിങ്ങും: നി​ര​ക്ക് വ​ര്‍​ധ​ന നാ​മ​മാ​ത്ര​മാ​ണെ​ന്ന് എം എം. മണി

തി​രു​വ​ന​ന്ത​പു​രം: വൈദ്യുതി നിരക്ക് കൂട്ടിയതിനുപിന്നാലെ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏർപ്പെടുത്തുന്നു. വൈ​ദ്യു​തി മ​ന്ത്രി എം എം മ​ണിയാണ് 10 ദി​വ​സ​ത്തി​ന​കം സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയത്.

സം​സ്ഥാ​നം ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്നും ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സം​സ്ഥാന സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ കൂ​ടി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള വെ​ള്ളം മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

അ​ര​മ​ണി​ക്കൂ​ര്‍ മു​ത​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ വ​രെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് ഉദ്ദേശിക്കുന്നത്. വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​, പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി എ​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞ മ​ന്ത്രി ആ​വ​ശ്യ​ത്തി​ന് ലൈ​ന്‍ ഇ​ല്ലാ​ത്ത​ത് പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി. വൈ​ദ്യു​തി ​നി​ര​ക്ക് വ​ര്‍​ധ​ന നാ​മ​മാ​ത്ര​മാ​ണെ​ന്നും എം ​എം.​ മ​ണി വ്യക്തമാക്കി.

Related Articles

Latest Articles