KSEB's high voltage power lines were also struck and replaced; Copper bars worth lakhs were stolen; Officials are worried about the theft of lines installed two years ago
മാന്നാര്‍: ഉപയോഗിക്കാതെ കിടന്ന 11 കെ.വി ലൈനില്‍ നിന്ന് ലക്ഷങ്ങളുടെ ചെമ്പുകമ്പികള്‍ മോഷ്ടിച്ചു. മാന്നാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന പാണ്ടനാട് ചിറക്കുഴി ട്രാന്‍സ്ഫോര്‍മറിനു സമീപം പാടത്തുകൂടി പോകുന്ന വൈദ്യുതിത്തൂണുകളില്‍ വലിച്ചിരുന്ന ചെമ്പ് ലൈനുകളാണ് മോഷണം പോയത്. ട്രാന്‍സ്ഫോര്‍മറിന്റെ ഇരുവശവുമുള്ള പാടത്തെ ലൈനുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച ഈ ലൈനുകളില്‍ ഗേജ് കൂടിയ ശുദ്ധമായ ചെമ്പുകമ്പികളാണ് ഉപയോഗിച്ചിരുന്നത്. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ മൂന്നുലൈനുകള്‍ കാണാതെ പോയിട്ടുണ്ട്. ഇതിനു ലക്ഷങ്ങള്‍ വിലമതിക്കും. രണ്ടുവര്‍ഷംമുമ്പ് പോസ്റ്റുകള്‍ സ്ഥാപിച്ച് പുതിയ ലൈന്‍ വലിച്ചതോടെ പഴയപാടത്തുകൂടിയുള്ള ലൈനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍, ഈ ചെമ്പുകമ്പികള്‍ അധികൃതര്‍ അഴിച്ചെടുത്തിരുന്നില്ല. അടുത്തിടെ ഈ ലൈനുകള്‍ അഴിച്ചുമാറ്റാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ലൈനുകള്‍ കാണാനില്ല. തുടര്‍ന്ന് മാന്നാര്‍ വൈദ്യതി സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ചെങ്ങന്നൂര്‍ പോലീസില്‍ ഏപ്രിലില്‍ പരാതി നല്‍കിയിരുന്നു. അതിനുശേഷവും ഇവിടെ ബാക്കിയുണ്ടായിരുന്ന ചെമ്പുകമ്പികള്‍ മോഷണം പോയിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…