തൊടുപുഴ: മുണ്ടക്കയം പെരുവന്താനത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്.
കുമളിയില്‍നിന്നും മുണ്ടക്കയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍നിന്ന് വലിയ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെങ്കിലും മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

