crime
തിരുവനന്തപുരം: വെള്ളനാട്ട് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കാര്‍ത്തിക്, ഗോകുല്‍ കൃഷ്ണ, മുനീര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. പ്രതികളിൽ രണ്ട് പേര്‍ ഒളിവിലാണ്.
ഇന്നലെ വൈകിട്ട് വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം. വീതി കുറഞ്ഞ റോഡിലൂടെ കെ എസ് ആര്‍ ടി സി ബസ് പോകുകയായിരുന്നു. രണ്ട് ബൈക്കുകളിലായിട്ടാണ് സംഘമെത്തിയത്. കെ എസ് ആര്‍ ടി സി ബസ് സൈഡ് നല്‍കിയെങ്കിലും യുവാക്കള്‍ ഡ്രൈവര്‍ക്ക് നേരേ അസഭ്യം പറയുകയായിരുന്നു.
പിന്നാലെ ബസിന് കുറുകെ ബൈക്ക് നിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടർന്ന് അക്രമികൾ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. നാട്ടുകാര്‍ എത്തിയതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ ബാഗ് സമീപത്തെ തോട്ടിലെറിഞ്ഞിരുന്നു. ഈ ബാഗില്‍ നിന്ന് സിറിഞ്ചുകളും നോട്ടുകെട്ടുകളും കണ്ടെടുത്തെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവറും കണ്ടക്ടറും ചികിത്സയിലാണ്. കേസിലെ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…