Wednesday, December 24, 2025

തിരിച്ചെടുക്കൂ, അല്ലെങ്കിൽ പറഞ്ഞുവിടൂ..താനും മകനും ആത്മഹത്യയുടെ വക്കിൽ ! ഗതാഗത മന്ത്രിക്ക് പരാതി നൽകി മേയറുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദു ​

മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദു ​ഗതാ​ഗത മന്ത്രി കെ.ബി. ​ഗണേഷ് കുമാറിന് പരാതി നൽകി. ഒന്നുകിൽ ജോലിയിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിടണമെന്നാണ് ആവശ്യം. താനും മകനും ആത്മഹത്യയുടെ വക്കിലാണെന്നും യദു പറയുന്നു. തിരുവനന്തപുരം മേയര്‍ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.

സംഭവത്തിൽ പോലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലായിരുന്നു ഗണേഷ് കുമാർ. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ സംസാരിച്ചിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്.

കഴിഞ്ഞ ഏപ്രിലിൽ പാളയത്ത് വച്ചായിരുന്നു സംഭവം. യദു മോശം ആംഗ്യം കാണിച്ചതായി മേയർ പോലീസിൽ പരാതി നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി. ബസിന് കുറുകെ കാർ നിർത്തി ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി യദുവും പരാതി സമർപ്പിച്ചു.

Related Articles

Latest Articles