തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും തിരിച്ചെടുക്കും. പിരിച്ചുവിട്ട 2107 ഡ്രൈവര്‍മാരെയും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമാകുന്നതിന് പിന്നാലെയാണ് നടപടി. സംസ്ഥാനത്താകെ 390 സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്.
തെക്കന്‍ കേരളത്തിനെയാണ് കെഎസ് ആര്‍ടിസിയിലെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. ദക്ഷിണ മേഖലയില്‍ 293 സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്.
അവധിയിലായിരുന്ന ഡ്രൈവര്‍മാരെ തിരിച്ചുവിളിച്ചാണ് പല ഡിപ്പോകളും നിലവില്‍ പ്രതിസന്ധിയെ മറികടക്കുന്നത്. പിരിച്ചു വിട്ടവരെ ലീവ് വേക്കന്‍സിയില്‍ നിയമിക്കുന്ന കാര്യത്തില്‍ ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം അംഗീകാരം നല്‍കും.

