തിരുവനന്തപുരം; കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കെഎസ്‌ആര്‍ടിസി- സിഫ്റ്റിന്റെ ബസ് സര്‍വ്വീസ് ഏപ്രില്‍ 11 മുതൽ പ്രവർത്തനമാരംഭിക്കും .ഏപ്രില്‍ 11 വൈകീട്ട് 5.30 തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും.തുടർന്ന് തിരിച്ച് 12 ന് ബാഗ്ലൂരില്‍ നിന്നുള്ള മടക്ക സര്‍വ്വീസ് വൈകുന്നേരം 3 മണിക്ക് ബാഗ്ലൂരില്‍ വെച്ച് കേരള ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.
ബസ്സിന്റെ ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്കാണ്. ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിലേക്ക് കമ്പനി ഉടമസ്ഥതയിലുള്ള ബസുകളുടെ സര്‍വ്വീസുകളും ആരംഭിക്കും.തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവന്‍കുട്ടിയും, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.

