Kozhikkode-attack-bus-workers
മാനന്തവാടി: കഴിഞ്ഞ ദിവസം നടത്തിയ പണിമുടക്കില്‍ പങ്കെടുക്കാത്തതിനെ തുടർന്ന് ജീവനക്കാരനെ ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജിവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയ കല്ലോടി മാങ്കുഴിക്കാട്ടില്‍ ഷാജിയാണ് മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കല്ലോടി സ്‌കൂള്‍ ജംഗ്ഷനില്‍ വച്ച് ഒരു സംഘം കല്ല് കൊണ്ടും മറ്റും മര്‍ദിച്ചെന്നാണ് പരാതി.
ആക്രമണത്തിൽ കണ്ണിന് താഴെയും ചുണ്ടിലും പരിക്കേറ്റ ഷാജി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഷാജി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം മാനന്തവാടി പോലീസ് അക്രമികൾക്കെതിരെ കേസെടുത്തു.
മുന്‍കൂട്ടി റിസര്‍വേഷന്‍ ഉണ്ടായിരുന്ന തിരുവനന്തപുരത്തേക്കുള്ള ബസ്സില്‍ യാത്രികര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ ഇദ്ദേഹം ഡ്യൂട്ടിയെടുത്തിരുന്നു. ഇതില്‍ പ്രകോപിതരായ സമരാനുകൂലികള്‍ ഷാജിയെ ആദ്യം ഫോണില്‍ ഭീഷണിപ്പെടുത്തുകയും തുടർന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേ സമയം ഏത് സംഘടനക്ക് കീഴിലുള്ളവരാണ് മര്‍ദ്ദിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…