Wednesday, May 15, 2024
spot_img

കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവം; ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു

തി​രു​വ​ന​ന്ത​പു​രം:മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത കെ​എ​സ്‌ആ​ര്‍​ടി​സി സ്വി​ഫ്റ്റ് സ​ര്‍​വീ​സി​ന്‍റെ ക​ന്നി​യാ​ത്ര​യ്ക്കി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​മാ​രെ പിരിച്ചു വിട്ടു. ഡ്രൈ​വ​ര്‍​മാ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് അവരെ ഒ​ഴി​വാ​ക്കാനാണ് തീരുമാനം. അ​പ​ക​ട​മു​ണ്ടാ​യ​തി​നു കാ​ര​ണം കെ-​സ്വി​ഫ്റ്റ് ജീ​വ​ന​ക്കാ​രാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്കെ​തി​രേ​യും ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കിയിരുന്നു.

കോ​ഴി​ക്കോ​ട് ട്രി​പ്പ് ബസ് തി​രു​വ​ന​ന്ത​പു​രം ക​ല്ലമ്പ​ല​ത്തി​നു സ​മീ​പം വെച്ചായിരുന്നു അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടത്. ആ​ള​പാ​യ​മി​ല്ല. എ​ന്നാ​ല്‍ ബ​സി​ന്‍റെ 35,000 രൂ​പ വി​ല​യു​ള്ള സൈ​ഡ് മി​റ​ര്‍ ഇ​ള​കി​പ്പോ​യി. ഇ​തി​നു​പ​ക​രം കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ സൈ​ഡ് മി​റ​ര്‍ ഘ​ടി​പ്പി​ച്ചു യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം സ​ര്‍​വീ​സി​നി​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ ച​ങ്കു​വെ​ട്ടി​യി​ല്‍ വ​ച്ചും കെ-​സ്വി​ഫ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. മ​ല​പ്പു​റ​ത്ത് കെ-​സ്വി​ഫ്റ്റ് ബ​സ് സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

Related Articles

Latest Articles