The Minister of Transport will participate in the discussion with the labor union called by the government tomorrow, which will be held at the Secretariat Annex
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് മെയ്മാസത്തില്‍ 193 കോടിയുടെ വരുമാനമുണ്ടായെന്ന് കണക്കുകള്‍ നിരത്തി കെഎസ്ടി എംപ്ലോയീസ് സംഘ്.ഈ മാസം എങ്കിലും ശമ്പളം കൃത്യമായി നല്‍കുമോ എന്നും ജീവനക്കാര്‍ ചോദിക്കുന്നു. മെയ്മാസത്തെ ടിക്കറ്റ് വരുമാനം 183.20 കോടിയാണ്. ടിക്കറ്റേതര വരുമാനം 10 കോടിയും. അങ്ങനെ ആകെ 193 കോടി. ചെലവ് കണക്കാക്കിയാല്‍ പരമാവധി 78 കോടി രൂപ ഡീസല്‍ ഇനത്തില്‍ പ്രതിമാസം നല്‍കണം. ശമ്പളം 82 കോടി. 30 കോടി വിവിധ ലോണുകളുടെ തിരച്ചടവിന് വേണം. ഈ തുക സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിക്ക് നല്‍കും. എട്ടു കോടി സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കായി വേണ്ടിവരും. അങ്ങനെ നോക്കിയാല്‍ ചെലവാകുന്നത് 168 കോടിരൂപ മാത്രമാണ്. 25 കോടി മിച്ചവും വരും. ആ തുക കെഎസ്‌ആര്‍ടിസിക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് എടുക്കുകയുമാകാം. ജനങ്ങളുടെ നികുതി പണം എടുത്താണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതെന്ന പതിവ് പ്രചരണം നിര്‍ത്തണമെന്ന് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എല്‍. രാജേഷ് പറഞ്ഞു. കെഎസ്‌ആര്‍ടിസിക്ക് ആവശ്യമായ തുക ജീവനക്കാര്‍ തന്നെ കണ്ടെത്തുന്നുണ്ടെന്ന് ബോധ്യമാകാനാണ് കണക്കുകള്‍ പുറത്ത് വിട്ടതെന്നും ധൂര്‍ത്തും അഴിമതിയുമാണ് കെഎസ്‌ആര്‍ടിസിയെ തകര്‍ക്കുന്നതെന്നും രാജേഷ് കൂട്ടിച്ചേർത്തു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…