Wednesday, May 15, 2024
spot_img

കെഎസ്‌ആര്‍ടിസി ദീര്‍ഘ ദൂര ബസ്സുകളുടെ നിരക്കില്‍ കുറവ് വരും; ചാര്‍ജ് വര്‍ദ്ധന കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടി ആകുന്നത് ഒഴിവാക്കും ബസ് ചാര്‍ജ് വര്‍ദ്ധനവിൽ പ്രതികരിച്ച് ആന്റണി രാജു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ദീര്‍ഘ ദൂര ബസ്സുകളുടെ നിരക്കില്‍ കുറവ് വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ദ്ധന കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടി ആകുന്നത് ഒഴിവാക്കാനായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.

ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് ഇറങ്ങുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. മെയ് ഒന്ന് മുതലാണ് പുതുക്കിയ ബസ് നിരക്ക് നിലവില്‍ വരിക.

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കുകയായിരുന്നു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയില്‍ നിന്നും 30 ആക്കും. ടാക്സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറാക്കും.

Related Articles

Latest Articles