General

KSRTC റൂട്ട് സ്വകാര്യവൽക്കരണത്തിൽ അഴിമതി. പോലീസ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബി എം എസ്

തിരുവനന്തപുരം: പുനലൂർ -അലിമുക്ക് -അച്ചൻകോവിൽ റൂട്ടിൽ സ്വകാര്യ ബസ്സിന്‌ പെർമിറ്റ് അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ബി എം എസ് സംഘടനയായ KST എംപ്ലോയീസ് സംഘ്. പുനലൂർ-അലിമുക്ക് – അച്ചൻകോവിൽ റൂട്ടിൽ കെ എസ് ആർ ടി സി, അഞ്ചു സർവീസുകൾ ഓപ്പറേറ്റു ചെയ്തിരുന്നു. ഇതിൽ രണ്ടു സർവീസുകൾ കഴിഞ്ഞ ഒരു വർഷത്തിനിപ്പുറം കെ എസ് ആർ ടി സി നിർത്തലാക്കി. മാസങ്ങൾക്കകം ഈ സർവീസുകൾക്ക് സ്വകാര്യ ബസ് പെർമിറ്റിന് അപേക്ഷിക്കുകയും, ഇതോടൊപ്പം കോടതിയിൽ നിന്നും പരിശോധിച്ചു പരിഹരിക്കാനുള്ള ഉത്തരവിലൂടെ കൊല്ലം RTA യിൽ നിന്നും താല്കാലിക പെർമിറ്റ് നേടുകയും ചെയ്തു. സമാന രീതിയിൽ പത്താനപുരത്തുനിന്നും കമുകിൻചേരി വഴി പുനലൂരിലേക്കും അമ്മൂസ് എന്നൊരു സ്വകാര്യ ബസിന് അനുമതി നൽകിയിട്ടുണ്ട്. ഇതേ പ്രവണത നിലവിൽ വ്യാപകമായി തുടരുന്നു . ഇത്തരത്തിൽ സ്വകാര്യ പെർമിറ്റ് അനുവദിക്കാൻ നിയമമില്ലാതിരിക്കുകയും, നിലവിലുണ്ടായിരുന്ന രണ്ടു സർവീസുകൾ കെ എസ് ആർ ടി സി നിർത്തലാക്കി സമയോചിതമായി സ്വകാര്യ ലോബി ഈ സർവീസുകൾക്ക് അവകാശമുന്നയിക്കുകയും താല്കാലിക പെർമിറ്റ് നേടിയെടുക്കുകയും ചെയ്തത് കെ എസ് ആർ ടി സിയെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് സംഘടന ആരോപിച്ചു.

കെഎസ് ആർ ടി സി RTA Cell-ൻ്റേയും കോർപ്പറേഷൻ്റെ കേസ്സുകളുടെ നടത്തിപ്പിന് ചുമതലയുള്ള അഡ്വേക്കറ്റുമാരുടെ വീഴ്ചയാണിത്. ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്ന മോട്ടോർ വാഹന വകുപ്പിൻ്റേയും വിവിധ ജില്ലകളിലെ RTA വിഭാഗങ്ങളുടേയും നടപടികളെ സംബന്ധിച്ചും അന്വേഷണം നടത്താനും, മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് വിജിലൻസിൻ്റെ സമഗ്രമായ അന്വേഷണവും, അതോടൊപ്പം കെ എസ് ആർ ടി സി യുടെ ആഭ്യന്തര അന്വേഷണവും നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ KST എംപ്ലോയീസ് സംഘ്(BMS) സംസ്ഥാന ജനറൽ സെക്രട്ടറി KL രാജേഷ് ആവശ്യപ്പെട്ടു.

B4 Admin

Recent Posts

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

6 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

22 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

23 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

24 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

1 day ago