തിരുവനന്തപുരം: പാര്‍ട്ടിയുടെ സമര മുഖത്തേയ്ക്ക് നേതാക്കന്മാരുടെ മക്കള്‍ വരാറില്ല, ഇവരെ പറഞ്ഞയയ്ക്കാന്‍ നേതാക്കളാരും തയ്യാറാകാത്തതാണ് കോണ്‍ഗ്രസ്സിന്‍റെ അപചയത്തിന് കാരണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്.
പി.എസ്.സിയുടെയും സര്‍വകലാശാലയുടെയും പരീക്ഷാ ക്രമക്കേടിനെതിരെ തിരുവനന്തപുരത്ത് സമരം നടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ മക്കളാരും തിരിഞ്ഞുനോക്കിയില്ലെന്നും അഭിജിത്ത് രൂക്ഷമായി വിമര്‍ശിച്ചു.രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങിലായിരുന്നു കെഎസ്‌യു നേതാവിന്‍റെ വിമര്‍ശനം. മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അഭിജിത്തിന്‍റെ വിമര്‍ശനം.
നേതാക്കള്‍ക്കെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം എഴുതാനേ ഇന്നത്തെ യുവാക്കള്‍ക്ക് അറിയൂ. അതെളുപ്പമുള്ള ജോലിയാണ്. പൊതുവിഷയങ്ങളില്‍ നിന്ന് മുഖംതിരിക്കരുത്. ‘ഞാന്‍, എന്‍റെ കുടുംബം’ എന്ന ചെറിയ ചിന്താഗതിയിലേക്ക് കോണ്‍ഗ്രസുകാര്‍ ചുരുങ്ങരുതെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

