KT Jaleel
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ വെല്ലുവിളിച്ച് മുൻ മന്ത്രി കെ.ടി.ജലീൽ(KT Jaleel Against Lokayukta Justice). അഭയ കേസ് പ്രതി ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചുവെന്നും, ഫാദര്‍ കോട്ടൂരുമായി കുടുംബ ബന്ധമുണ്ടോയെന്ന് സിറിയക് ജോസഫ് തുറന്നുപറയണമെന്നും ജലീല്‍ പറഞ്ഞു. അതോടൊപ്പം നാര്‍ക്കോ അനാലിസിസ് നടന്ന ലാബ് സിറിയക് ജോസഫ് സന്ദര്‍ശിച്ചത് എന്തിനാണെന്ന് വെളിപ്പെടുത്തണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
അതേസമയം ലോകായുക്ത വിധിയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് ജലീലിന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെടുത്തിയത്. അതിനുശേഷം ലോകായുക്തയുമായി തുറന്ന യുദ്ധത്തിലാണ് ജലീല്‍. അഭയ കേസ് വിധിക്കുശേഷം പുറത്തുവന്ന കാര്യങ്ങള്‍ ഗുരുതരമാണ്. കേസിലെ 91-ാം സാക്ഷിയെ വിസ്തരിക്കുന്നത് തടയണമെന്ന പ്രതികളുടെ അപേക്ഷയിലെ കോടതിവിധി അന്ന് വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ജസ്റ്റിസ് സിറിയക് ജോസഫ് മൗനംകൊണ്ട് ഓട്ടയടയ്ക്കുകയാണ്. അദ്ദേഹം മൗനം വെടിയണം. ആരോപണങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തനിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും ജലീല്‍ പറഞ്ഞു. അതേസമയം ന്യായാധിപന്‍ എന്ന നിലയില്‍ അല്‍പ്പമെങ്കിലും മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ സിറിയക് ജോസഫ് രാജിവയ്ക്കണമെന്നും ജലീൽ പറഞ്ഞു.
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…