കൊച്ചി: മന്ത്രി കെ ജലീലിനു വീണ്ടും കുരുക്ക് മുറുകുന്നു. സ്വപ്ന ഇ.ഡിയ്ക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി. ജലീല്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയോട് ആവശ്യപ്പെട്ട രണ്ടു കാര്യങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന ഒരാളെ യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ നാടു കടത്തി കേരളത്തിലെത്തിക്കാന്‍ സഹായിക്കണമെന്നായിരുന്നു ഒരാവശ്യം. ഈ നീക്കം അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.
അതേസമയം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ എന്തിനാണ് പ്രവാസി മലയാളിയെ നാടു കടത്താന്‍ ശ്രമിച്ചതെന്നാണ് അന്വേഷണസംഘം അന്വേഷിക്കുന്നത്. അലാവുദീന്‍ എന്നയാള്‍ക്ക് കോണ്‍സുലേറ്റില്‍ ജോലിക്ക് ജലീൽ ശ്രമിച്ചതായാണ് സ്വപ്നയുടെ രണ്ടാമത്തെ വെളിപ്പെടുത്തല്‍. ഇതിനെക്കുറിച്ച് ജലീലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചനകള്‍.
എന്നാല്‍ എയര്‍ ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്തിരുന്ന സമയത്ത് സ്വപ്നയ്ക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്നു ശിവശങ്കറിന് അറിയാമായിരുന്നതായി സരിത്ത് ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ശിവശങ്കറുമായി നല്ല അടുപ്പമുണ്ടായിരുന്നു. അതേസമയം സ്വര്‍ണക്കടത്തിനെക്കുറിച്ചു ശിവശങ്കറിന് അറിവില്ലായിരുന്നുവെന്നും സരിത്ത് അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…