മന്ത്രി കടകംപള്ളിയുടെ വായടപ്പിച്ച് വീണ്ടും കുമ്മനം

തിരുവനന്തപുരം: വർഗീയ പ്രചാരണം നടത്തിയെങ്കിൽ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആരുടേയും മാസപ്പടി ബുക്കിൽ തന്‍റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ജോലി രാജിവെച്ച ശേഷം പൊതുപ്രവർത്തനത്തിനല്ല വർഗീയ പ്രചാരണത്തിനാണ് കുമ്മനം തുടക്കമിട്ടതെന്ന കടകംപള്ളിയുടെ വിമർശനത്തിനായിരുന്നു കുമ്മനത്തിന്‍റെ മറുപടി.

നേരത്തെ ഫുഡ് കോർപ്പറഷനിലെ ജോലി രാജി വെക്കേണ്ടി വന്ന സാഹചര്യം തനിക്കറിയാമെന്നും ജോലി രാജി വെച്ചതിന് ശേഷം പൊതുപ്രവർത്തനത്തിന് അല്ല വർഗ്ഗീയ പ്രചാരണത്തിനാണ് കുമ്മനം തുടക്കമിട്ടതെന്നും മാറാട് കലാപം ആളിക്കത്തിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ ആരും മറന്നിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഫേസ്‌ബുക്കിലൂടെയായിരുന്നു കടകംപള്ളിയുടെ പ്രതികരണം. ഇന്ന് പരമ സാത്വികൻ ചമയുന്ന കുമ്മനത്തിന്‍റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുതെന്നും മാറാട് കലാപത്തിന്‍റെ കാരണക്കാരെ സിബിഐ അന്വേഷിച്ചു കണ്ടെത്തുന്നതിന് തടസം നിന്നതിന്‍റെ കാരണവും അതായിരുന്നല്ലോ. മാറാട് കലാപത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്‍റെ അമ്മ സമർപ്പിച്ച ഹർജി പിൻവലിപ്പിച്ചതിന് മുസ്ലിംലീഗുമായി ഒത്തുകളി നടത്തിയത് ആരായിരുന്നുവെന്നത് എല്ലാവരും മറന്നെന്ന് ധരിക്കേണ്ട എന്നുമായിരുന്നു കടകംപള്ളി പറഞ്ഞത്.

എന്നാൽ, മാറാട് കലാപത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് താനാണെന്ന് കുമ്മനം രാജശേഖരൻ ഓർമ്മിപ്പിച്ചു. ആരുടേയും മാസപ്പടി ബുക്കിൽ തന്‍റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞത്. വർഗീയ വിദ്വേഷം ഉണ്ടാക്കിയതിന് എനിക്കെതിരെ എന്തെങ്കിലും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ അവർ പറട്ടെ, മാറാട് കൂട്ടക്കൊലയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭം നടത്തിയ ആളാണ് ഞാൻ. കുമ്മനം പറഞ്ഞു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

2 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

3 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

3 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

5 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

5 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

5 hours ago